Image

ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ സാഹിത്യസമ്മേളനം: സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യാതിഥി

മണ്ണിക്കരോട്ട് Published on 14 June, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ സാഹിത്യസമ്മേളനം: സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യാതിഥി
ഹ്യൂസ്റ്റന്‍ : ജൂണ്‍ 30-മുതല്‍ ജൂലൈ 3-വരെ ഹ്യുസ്റ്റനില്‍ റിലയന്റ് സ്റ്റേഡിയത്തിനടുത്തുള്ള പ്രസിദ്ധമായ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സജ്ജമാക്കുന്ന അനന്തപുരിയില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് കണ്‍വന്‍ഷനില്‍ വളരെ വിപുലമായ സാഹിത്യസമ്മേളനമാണ് തയ്യാര്‍ ചെയ്തിരിക്കുന്നത്. പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ അദ്ദേഹം പനോരമ വിഷന്റെ പ്രസിഡന്റും ഭാരത് ഭവന്റെ ഏജന്റ് സെക്രട്ടറിയുമാണ്.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യസമ്മേളനവും ചര്‍ച്ചയുമാണ് ഈ കണ്‍വന്‍ഷനില്‍ നടക്കുന്നത്. കണ്‍വന്‍ഷന്റെ രണ്ടാം ദിവസം രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകീട്ട് 4.30 വരെ നീണ്ടുനില്‍ക്കും. സാഹിത്യപ്രവര്‍ത്തകരെയൊ എഴുത്തുകാരെയൊ മാത്രം ഉദ്ദേശിച്ചല്ല വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്, മറിച്ച് ഭാഷയോടു താല്‍പര്യമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ സമ്മേളനത്തില്‍ സഹകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കത്തക്കവിധമാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായിരിക്കും സാഹിത്യസമ്മേളനം. മലയാളഭാഷയുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു നല്ലസമൂഹം കേരളത്തിലും മറുനാടുകളിലുമുണ്ട്. അതോടൊപ്പം അമേരിക്കയിലെ മലയാളികളില്‍ ആദ്യതലമുറക്കാരുടെ കാലം കഴിഞ്ഞാല്‍ ഭാഷ നിലനില്‍ക്കുമൊ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇത്തരുണത്തില്‍ ഭാഷയുടെ വളര്‍ച്ചയും നിലനില്‍പും ഒരു പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. അതുപോലെ മുഖ്യാതിഥി സതീഷ് ബാബു പയ്യന്നൂര്‍, കേരളത്തില്‍ സാഹിത്യത്തിലും ഭാഷയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തുന്നതായിരിക്കും.
 
അങ്ങനെ ആര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കത്തക്ക വിധമാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു നെല്ലിക്കുന്ന് 713 444 7190, ലൂക്കോസ് പി. ചാക്കൊ 281 221 5387
ഫൊക്കാന കണ്‍വന്‍ഷനില്‍ വിപുലമായ സാഹിത്യസമ്മേളനം: സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക