Image

മത്സരിക്കരുതെന്നു പാര്‍ട്ടി, പിന്‍മാറില്ലെന്നു സംഗ്മ

Published on 15 June, 2012
മത്സരിക്കരുതെന്നു പാര്‍ട്ടി, പിന്‍മാറില്ലെന്നു സംഗ്മ
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകരുതെന്നു സ്വന്തം പാര്‍ട്ടിയായ എന്‍സിപി നിര്‍ദേശിച്ചിട്ടും മുന്‍ ലോക്സഭാ സ്പീക്കര്‍ പി. എ. സംഗ്മ വഴങ്ങുന്നില്ല. പ്രണാബ് മുഖര്‍ജിയ്ക്കു പിന്തുണ നല്‍കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ്പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഇക്കാര്യം സംഗ്മയെ അറിയിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. പി. ത്രിപാഠിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ത്രിപാഠി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം തള്ളിയ സംഗ്മ ആദിവാസി വിഭാഗത്തില്‍ നിന്നുളള വ്യക്തിയെന്ന നിലയില്‍ താന്‍ മത്സരിക്കുമെന്നു വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നു അണ്ണാ ഡി എംകെ നേതാവ് ജയലളിതും ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായികും അറിയിച്ചിട്ടുണ്െടന്നു സംഗ്മ പറഞ്ഞു. എ.പി.ജെ. അബ്ദുള്‍കലാം മത്സര രംഗത്തുണ്ടാകില്ലെന്നും അദ്ദേഹം ഒരിക്കല്‍ രാഷ്ട്രപതി ആയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക