Image

ഡിആര്‍ഡിഒ അഞ്ചാം തലമുറ പോര്‍വിമാനം വികസിപ്പിക്കുന്നു

Published on 15 June, 2012
ഡിആര്‍ഡിഒ അഞ്ചാം തലമുറ പോര്‍വിമാനം വികസിപ്പിക്കുന്നു
പൂന: ഇന്ത്യയുടെ നാലാം തലമുറയില്‍പ്പെട്ട തേജസ് പോര്‍വിമാനം വ്യോമസേനയ്ക്കു കൈമാറിയിട്ട് ഒരു വര്‍ഷം പിന്നിടുന്നതിനിടെ ഡിആര്‍ഡിഒ അഞ്ചാം തലമുറയില്‍പ്പെട്ട ലോകോത്തര പോര്‍വിമാനം വികസിപ്പിക്കുന്നു. വിമാനത്തിന്റെ നിര്‍ണായക ഭാഗങ്ങളുടെ പരീക്ഷണം നടക്കുകയാണിപ്പോള്‍. വിമാനത്തിന്റെ ഇലക്ട്രോണിക്സ് വിഭാഗം, എയര്‍ കണ്ടീഷനര്‍, പ്രഷര്‍ കണ്‍ട്രോളര്‍ തുടങ്ങിയ സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് പരീക്ഷണം നടക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ നിര്‍ണായകമായ നാഴികക്കല്ലായിരിക്കും അഞ്ചാം തലമുറ പോര്‍വിമാനങ്ങളെന്ന് ഡിആര്‍ഡിഒ മേധാവി വി.കെ. സരസ്വത് പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ വിമാനം പറക്കാന്‍ സജ്ജമാകുമെന്നാണ് ഡിആര്‍ഡിഒ നല്‍കുന്ന വിവരം. അമേരിക്കയുടെ എഫ്-22, എഫ്-35 എന്നിവയെക്കാള്‍ ശക്തിയും പ്രഹരശേഷിയും ഏറിയ പോര്‍വിമാനമായിരിക്കുമിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക