Image

മോഹന്‍ലാലിന് കടുത്ത പനി

Published on 15 June, 2012
മോഹന്‍ലാലിന് കടുത്ത പനി
കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന് കടുത്ത പനി ബാധിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലാലിന് പനി പിടിപെട്ടത്. ജോഷി ചിത്രമായ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ലാല്‍. ഷൂട്ടിംഗ് സ്ഥലത്തു നിന്നാണ് ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചു. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലാലിന്റെ രഞ്ജിത്ത് ചിത്രമായ സ്പിരിറ്റ് കഴിഞ്ഞ ദിവസമാണ് റീലീസ് ചെയ്തത്. മദ്യപാനത്തിനെതിരേ ശക്തമായ സന്ദേശം നല്‍കുന്ന ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക