ഷിക്കാഗോ: പാലാ മീനച്ചില്‍ താലൂക്കുകാരുടെ പതിനൊന്നാമത് പിക്‌നിക്കും, സമ്മേളനവും
ജൂലൈ 23-ന് രാവിലെ 11 മണിക്ക് മോര്‍ട്ടണ്‍ഗ്രോവ് ലിന്‍വുഡ് പാര്‍ക്കില്‍
വെച്ച് നടത്തുന്നതാണ്. മുന്‍വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കുമായി വിവിധയിനങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്നതാണ്. കൂടാതെ
ഈവര്‍ഷംമുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ബാസ്‌ക്കറ്റ് ബോള്‍
ടൂര്‍ണമെന്റ് മത്സരവും ഉണ്ടായിരിക്കുന്നതാണ്.
ഷിക്കാഗോയിലേയും പരിസര
പ്രദേശങ്ങളിലുമുള്ള പാലാ-മീനച്ചില്‍ താലൂക്കില്‍പ്പെട്ടവര്‍ പിക്‌നിക്കിലും
സമ്മേളനത്തിലും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി പാറേക്കാട് (847 209 1142), ജോര്‍ജ്
തൂമ്പുങ്കല്‍ (630 281 0335), റോയി മുളകുന്നം (847 363 0050), ബെന്നി കുര്യന്‍ (630
803 7295), ബൈജു കണ്ടത്തില്‍ (312 363 8347).