Image

സീറോ മലബാര്‍ സഭ ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത്

Published on 16 June, 2012
സീറോ മലബാര്‍ സഭ ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ ജൂണ്‍ 18ന് തിരുവനന്തപുരത്ത് ചേരും. ലൂര്‍ദ്ദ് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 4:30ന് രജിസ്‌ട്രേഷനോടുകൂടി തുടക്കമാകും.

 അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ വികാരിജനറാളും ലൂര്‍ദ്ദ് ഫൊറോന വികാരിയുമായ റവ.ഡോ.ജോണ്‍ തടത്തില്‍ ആമുഖപ്രഭാഷണവും, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രബന്ധവും അവതരിപ്പിക്കും. ലൂര്‍ദ്ദ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍, എമ്മാനുവല്‍ മൈക്കിള്‍ കൊട്ടാരത്തില്‍, ജോസഫ് വര്‍ക്കി ളായിക്കരി, ജോസഫ് നിക്കോളാസ് തോട്ടാമഠം, ഡോ.ജോളി സക്കറിയ എന്നിവര്‍ സംസാരിക്കും. പൊതുസമൂഹത്തിലെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍ സഭയിലെ അല്മായ പ്രതിനിധികള്‍ സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാക്കളാണ്.


റവ.ഡോ.ജോണ്‍ തടത്തില്‍
വികാരിജനറാള്‍, തിരുവനന്തപുരം

വ.ഫാ.സോണി മുണ്ടുനടയ്ക്കല്‍
ഡയറക്ടര്‍, ലൂര്‍ദ്ദ് കെയര്‍ സെന്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക