Image

മാലിന്യപ്രശ്‌നം: തിരുവനന്തപുരം നഗരസഭാ കവാടത്തില്‍ സംഘര്‍ഷം

Published on 16 June, 2012
മാലിന്യപ്രശ്‌നം: തിരുവനന്തപുരം നഗരസഭാ കവാടത്തില്‍ സംഘര്‍ഷം
തിരുവനന്തപുരം: മാലിന്യപ്രശ്‌നത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച ഉപരോധത്തിനിടെ സംഘര്‍ഷം. ഇടത് സംഘടനാ ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രാവിലെ നഗരസഭാ കവാടം ഉപരോധിച്ചത്. നഗരസഭയിലെ ഒരുവിഭാഗം ജീവനക്കാരുമായി സമരക്കാര്‍ ഏറ്റുമുട്ടി. നഗരസഭാ കവാടത്തില്‍ ജീവനക്കാരെ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇതിനിടെ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

പോലീസ് ഏറെ ബുദ്ധിമുട്ടിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. എന്നാല്‍ തങ്ങളെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധം തുടര്‍ന്നു. സംഘര്‍ഷമുണ്ടാക്കിയ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക