Image

ഭൂരിപക്ഷം കുറച്ചത് സംഘടനാ ദൌര്‍ബല്യങ്ങളെന്ന് എം.എം. ഹസന്‍

Published on 16 June, 2012
ഭൂരിപക്ഷം കുറച്ചത് സംഘടനാ ദൌര്‍ബല്യങ്ങളെന്ന് എം.എം. ഹസന്‍
ആലപ്പുഴ: നെയ്യാറ്റിന്‍കരയില്‍ ഭൂരിപക്ഷം കുറച്ചത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും സംഘടനാ ദൌര്‍ബല്യങ്ങളാണെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇപ്പോള്‍ കിട്ടിയതിന്റെ രണ്ടിരട്ടി ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും ഹസന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക