Image

യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടായില്‍ വെടിവയ്പ്: മൂന്നുമരണം

പി.പി.ചെറിയാന്‍ Published on 16 June, 2012
യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടായില്‍ വെടിവയ്പ്: മൂന്നുമരണം
എഡ്മണ്ടന്‍ ആല്‍ബര്‍ട്ട (കാനഡ): യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ട് ക്യാംപസില്‍ വെള്ളിയാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

കവര്‍ച്ചയോടനുബന്ധിച്ചാണ് വെടിവയ്പുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌കോട്ട് പാറ്റിസണ്‍ പറഞ്ഞു.

വെടിവയ്പുണ്ടായ ഉടനെ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടുകയും വിദ്യാര്‍ഥികളോടു ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സമ്മര്‍ സീസണ്‍ ആയതിനാല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ വളരെ കുറവായിരുന്നു. മരിച്ചവരില്‍ വിദ്യാര്‍ഥികളാരും ഉള്‍പ്പെട്ടിട്ടില്ല എന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

ഇത്തരത്തിലുള്ള വെടിവയ്പ് സംഭവം കാനഡയില്‍ വളരെ അപൂര്‍വമാണ്. അമേരിക്കയില്‍ സാധാരണ സംഭവിക്കുന്ന വെടിവയ്പ് കാനഡയിലേക്കും വ്യാപിക്കുന്നു എന്നതില്‍ ജനങ്ങള്‍ ഭയവിഹ്വലരാണ്.

വെടിവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടു യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള സന്ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ പൊലീസ് അധികാരികളോട് അഭ്യര്‍ഥിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടായില്‍ വെടിവയ്പ്: മൂന്നുമരണം യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടായില്‍ വെടിവയ്പ്: മൂന്നുമരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക