Image

മോഹന്‍ലാലിനെതിരെയുള്ള കേസ് തുടരുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

Published on 16 June, 2012
മോഹന്‍ലാലിനെതിരെയുള്ള കേസ് തുടരുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: ചലചിത്രതാരം മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കൈവശം വച്ചതിന് വനംവകുപ്പ് അധികൃതര്‍ എടുത്തിരിക്കുന്ന കേസുമായി മുന്നോട്ടുപോകുമെന്ന് വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ചലചിത്രതാരം കൂടിയായ മന്ത്രി ഗണേഷ്‌കുമാറിനോട് ആനക്കൊമ്പ് കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ കൈവശമുള്ളത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ കേസ് അതിന്റെ നടപടിക്രമമനുസരിച്ച് നടക്കും - മന്ത്രി അറിയിച്ചു.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസിന്റെ നീക്കം വൈകും. കടുത്ത പനിയെതുടര്‍ന്ന് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തേക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ഇതിനുശേഷം മാത്രമെ പോലീസ് സംഘത്തിന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാനാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക