Image

പി.കെ ബഷീര്‍ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ നടപടി ആവശ്യപ്പെട്ടു

Published on 16 June, 2012
പി.കെ ബഷീര്‍ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ നടപടി ആവശ്യപ്പെട്ടു
തിരുവനന്തപുരം: പി.കെ ബഷീര്‍ എംഎല്‍എ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ നടപടി ആവശ്യപ്പെട്ടു. ബഷീറിനെതിരെ ഉചിതമായ നടപടിക്ക്‌ മുഖ്യമന്ത്രിക്ക്‌ നിര്‍ദേശം നല്‍കി എന്ന്‌ ഗവര്‍ണര്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‌ നല്‍കിയ മറുപടിയിലാണ്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായവും ആരാഞ്ഞിട്ടുണ്ട്‌.

അരീക്കോട്‌ ഇരട്ടക്കൊലക്കേസിലെ ആറാം പ്രതിയായ പി.കെ ബഷീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുളള സംഘം ഗവര്‍ണറെ സന്ദര്‍ശിച്ച്‌ നിവേദനം സമര്‍പ്പിച്ചിരുന്നു. പി.കെ ബഷീര്‍ എംഎല്‍എയെ അറസ്‌റ്റു ചെയ്യണം എന്നും സഭയില്‍ നിന്ന്‌ പുറത്താക്കണം എന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭാ നടപടികള്‍ സ്‌തംഭിപ്പിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ചോദ്യോത്തര വേളകള്‍ മാത്രമാണ്‌ നടന്നിരുന്നത്‌.

പി.ക ബഷീറിനെ ഇരുത്തി സഭാനടപടികളില്‍ പങ്കെടുക്കില്ല എന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. അതേസമയം, ദുര്‍ബലമായ മൊഴിയുടെ അടിസ്‌ഥാനത്തില്‍ എംഎല്‍എയെ അറസ്‌റ്റു ചെയ്യാനാവില്ല എന്ന നിലപാടിലാണ്‌ ഭരണപക്ഷം. എഫ്‌ഐആറില്‍ പേരുവന്ന കാരണത്താല്‍ ആരെയും അറസ്‌റ്റു ചെയ്യില്ല എന്നും അത്‌ സര്‍ക്കാര്‍ നയമല്ല എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക