Image

ഷുക്കൂര്‍ വധം: ടി.വി. രാജേഷ്‌ എംഎല്‍എ ചോദ്യം ചെയ്യുന്നത്‌ രണ്ടാഴ്‌ചത്തേക്ക്‌ നീട്ടി

Published on 16 June, 2012
ഷുക്കൂര്‍ വധം: ടി.വി. രാജേഷ്‌ എംഎല്‍എ ചോദ്യം ചെയ്യുന്നത്‌ രണ്ടാഴ്‌ചത്തേക്ക്‌ നീട്ടി
കണ്ണൂര്‍: മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകനായ പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ടി.വി. രാജേഷ്‌ എംഎല്‍എയെ ചോദ്യം ചെയ്യുന്നത്‌ രണ്ടാഴ്‌ചത്തേക്ക്‌ നീട്ടി. നാളെയാണ്‌ രാജേഷിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്‌. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ചോദ്യം ചെയ്യുന്നതിനാണ്‌ നടപടിയെന്നും എസ്‌പി രാഹുല്‍ ആര്‍.നായര്‍ പറഞ്ഞു.

ഇതിനിടെ നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എയെ ചോദ്യചെയ്യുന്നത്‌ ഒഴിവാക്കാനാണു ഇതെന്നാണു സൂചന. ടി.വി. രാജേഷിനെ ചോദ്യംചെയ്‌തശേഷമായിരിക്കും നേതാക്കളുടെ അറസ്റ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയെന്നറിയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനോട്‌ 22-ന്‌ വീണ്‌ടും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക