Image

പുതിയ ധനമന്ത്രി: പി.ചിദംബരത്തിനും എ.കെ. ആന്റണിക്കും സാധ്യത

Published on 16 June, 2012
പുതിയ ധനമന്ത്രി: പി.ചിദംബരത്തിനും എ.കെ. ആന്റണിക്കും സാധ്യത
ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജിയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചതോടെ പുതിയ ധനമന്ത്രിയായി പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും, കേന്ദ്ര മന്ത്രി പി. ചിദംബരത്തിനും സാധ്യത. കൂടാതെ മന്ത്രിമാരായ ,ജയ്‌റാം രമേശ്‌, പി ചിദംബരം, ആനന്ദ്‌ ശര്‍മ എന്നിവരും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ , ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ അലുവാലിയ എന്നിവരും ധനമന്ത്രി സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്‌.

തല്‍ക്കാലം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‌ തന്നെയാവും ചുമതല എന്നാണ്‌ റിപ്പോര്‍ട്ട്‌.

അതിനിടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. പത്രിക പിന്‍വലിക്കാനുള്ള തീയതി ജൂലൈ നാലാണ്‌. ജൂലൈ 19 നാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക