Image

വിശ്വാസപ്രഭ വിതറി ഡബ്ലിനില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം

രാജു കുന്നക്കാട്ട്‌ Published on 16 June, 2012
വിശ്വാസപ്രഭ വിതറി ഡബ്ലിനില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം
ഡബ്ലിന്‍: ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ ഡബ്ലിനില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു. നൂറില്‍പരം രാജ്യങ്ങളില്‍നിന്നും കര്‍ദിനാളന്മാര്‍, ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്‌തര്‍, അത്മായര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്‌ടര കിലോമീറ്ററോളം നടന്നാണ്‌ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്‌.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. ജോസ്‌ ചെറിയമ്പനാട്‌, ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍, ഫാ. മനോജ്‌ പൊന്‍കാട്ടില്‍, ഫാ. ജോണ്‍ തുടങ്ങിയവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രദക്ഷിണത്തിന്‌ നേതൃത്വം നല്‍കി.

കേരള തനിമ വിളിച്ചോതുന്ന വസ്‌ത്രധാരണവുമായാണ്‌ മലയാളികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്‌. പൊന്‍കുരിശ്‌, വെള്ളിക്കുരിശ്‌, മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുമായി ഭാരതസഭയുടെ ബാനറും ഭാരതത്തിന്റെ ദേശീയ പതാകയുമായി അഞ്ഞൂറോളം മലയാളികള്‍ പങ്കെടുത്തത്‌ ഏറ്റവും ശ്രദ്ധാകേന്ദ്രമായിരുന്നു.

മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ മാര്‍ക്ക്‌ ഔലത്ത്‌, അയര്‍ലന്‍ഡിലെ കര്‍ദിനാള്‍ സീല്‍ ബ്രാഡി, ഡബ്ലിന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഡെര്‍വിറ്റ്‌ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യ ആരാധനയക്കും മുഖ്യകാര്‍മികത്വം വഹിച്ചു. പരിപാടികള്‍ അമ്പതിലേറെ ചാനലുകള്‍ ടെലികാസ്റ്റ്‌ ചെയ്‌തു.
വിശ്വാസപ്രഭ വിതറി ഡബ്ലിനില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക