Image

കല്ലറ സംഗമം ഇത്തവണയും വേറിട്ട അനുഭവമായി

ഷൈമോന്‍ തോട്ടുങ്കല്‍ Published on 16 June, 2012
കല്ലറ സംഗമം ഇത്തവണയും വേറിട്ട അനുഭവമായി
ന്യുകാസില്‍: യുകെയിലെ ഇത്തവണത്തെ കല്ലറ സംഗമം ന്യൂകാസിലില്‍ നടന്നു. ന്യൂകാസിലിലെ നോര്‍ത്ത്‌ ഷീല്‍ഡ്‌സില്‍ നടന്ന കല്ലറ സംഗമം, കല്ലറ സെന്റ്‌ തോമസ്‌ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജോര്‍ജ്‌ സാറിന്റെ സാന്നിധ്യംകൊണ്‌ട്‌ ശ്രദ്ധേയമായി. ആഘോഷ പരിപാടികള്‍ക്ക്‌ ഇക്കുറി ആതിഥേയത്വം വഹിച്ചത്‌ ന്യൂകാസിലിലെ കല്ലറക്കാരായ ജൂബി മുടക്കോടില്‍, സാബു കുരുവിള, ജിജോ എം, ജോബി ജോര്‍ജ്‌, ജോണ്‍ എന്നിവരായിരുന്നു.

കല്ലറ തിരുനാളിനോടനുബന്ധിച്ച്‌ പുറത്തിറക്കിയ `തേജസ്‌' എന്ന ആല്‍ബത്തിലെ കല്ലറയെക്കുറിച്ചു വര്‍ണിക്കുന്ന ഗാനം ഉള്‍പ്പെടെ കോര്‍ത്തിണക്കിയ അവതരണ ഗാനവും ചെണ്‌ടമേളവും ഗാനമേളയും കസേരകളിയും നൃത്തനൃത്യങ്ങളുമൊക്ക വേദിയില്‍ അരങ്ങേറി. ആട്ടവും പാട്ടമായി രാത്രി ഒരുമണി വരെ ഈ കൂട്ടായ്‌മ നീണ്‌ടുനിന്നു. കല്ലറ സംഗമത്തിന്റെ ഹൈലൈറ്റ്‌ ആയ അമേരിക്കന്‍ ലേലത്തിന്‌ ഇത്തവണയും ചുക്കാന്‍ പിടിച്ചത്‌ പ്രെസ്റ്റണില്‍ നിന്നുള്ള അച്ചാണ്‌ടിയാണ്‌. അടുത്ത തവണ ബര്‍മിംഗ്‌ഹാമിസാണ്‌ കല്ലറസംഗമം.
കല്ലറ സംഗമം ഇത്തവണയും വേറിട്ട അനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക