Image

അഞ്ച് ടണ്‍ പാന്‍ മസാല പിടിച്ചു

Published on 16 June, 2012
അഞ്ച് ടണ്‍ പാന്‍ മസാല പിടിച്ചു
തിരുവനന്തപുരം: നിരോധിച്ച പുകയിലയും നിക്കോട്ടിനും അടങ്ങിയ പാന്‍മസാലയും ഗുഡ്ക്കയും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സമയപരിധി അവസാനിച്ചതിനെതുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്ഡില്‍ അഞ്ച് ടണ്ണോളം ഗുഡ്കയും പാന്‍മസാലയും പിടിച്ചു. ഇതുസംബന്ധിച്ച പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരും. ഫുഡ്‌സേഫ്ടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് നിരോധിക്കപ്പെട്ട ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക