Image

അഭിഭാഷകനെതിരെ വ്യാജ കത്ത്: ടി.ജി.നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Published on 16 June, 2012
അഭിഭാഷകനെതിരെ വ്യാജ കത്ത്: ടി.ജി.നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള പാനലില്‍ ഉള്‍പ്പെട്ട അഭിഭാഷകനെതിരെ വ്യാജ കത്ത് അയച്ചെന്ന കേസിലാണ് നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

അഭിഭാഷകനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ രാഷ്ട്രപതിക്കും സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കും നന്ദകുമാര്‍ കത്തയച്ചുവെന്നാണ് കേസ്. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക