Image

സീമ നൃത്തമത്സരം

Published on 17 June, 2012
സീമ നൃത്തമത്സരം
ഈസ്റ്റ്‌ബോണ്‍: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്റെ (സീമ) ആഭിമുഖ്യത്തിലുള്ള ഓള്‍ യു.കെ. ഡാന്‍സ് കോമ്പിറ്റേഷന്‍ ജൂലായ് 7 ന് നടക്കും. കേരളത്തിന്റെ മതസൗഹാര്‍ദവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി മാമാങ്കം എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ഈസ്റ്റ്‌ബോണിലെ ബിഷപ്പ് ബെല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് എം.പി.സ്റ്റീഫന്‍ ലോയ്ഡ് ഉദ്ഘാടനം നിര്‍വഹിക്കും. വിജയികള്‍ക്ക് ജോസ്‌കോ ജ്വല്ലേഴ്‌സ്, കെന്‍ എക്‌സ്‌പോര്‍ട്ട്‌സ്, എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനമായി നല്‍കും.

വേദിയുടെ വിലാസം:  Bishop Bell School, Priory Road, East Bourne, BN237EJ

വാര്‍ത്ത അയച്ചത് സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക