Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കൊളോണില്‍ സ്വീകരണം ജൂണ്‍ 22 ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 18 June, 2012
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കൊളോണില്‍ സ്വീകരണം ജൂണ്‍ 22 ന്‌
കൊളോണ്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കുന്നു. ജൂണ്‍ 22 ന്‌ (വെള്ളി) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ (ഒലൃ്വ ഖലൗെ ഗശൃരവല, ഉമി്വശലൃ ടൃേമലൈ 55,51063 ഗീലഹി) സ്വീകരണ പരിപാടികള്‍ ആരംഭിക്കും.

സ്വീകരണത്തിനു ശേഷം അനുഗ്രഹപ്രാര്‍ത്ഥനയും അനുമോദന സമ്മേളനവും ഉണ്‌ടായിരിക്കും. കര്‍ദ്ദിനാളായതിനുശേഷം കൊളോണില്‍ എത്തുന്ന പിതാവിനെ നേരില്‍ കണ്‌ട്‌ അനുഗ്രഹം വാങ്ങുന്നതിനും അനുമോദനം അര്‍പ്പിക്കുന്നതിനും പ്രാര്‍ഥനാനിര്‍ഭരമായ ധന്യമുഹൂര്‍ത്തിലേയ്‌ക്ക്‌ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ലെയിന്‍ ഫാ. ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ 0221 629868, 01789353004,ഡേവിഡ്‌ അരീക്കല്‍ (കോര്‍ഡിനേഷന്‍ കണ്‍വീനര്‍) 0221 5302699, എല്‍സി വടക്കുംചേരി (കോര്‍ഡിനേഷന്‍ സെക്രട്ടറി) 0221 5904183.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കൊളോണില്‍ സ്വീകരണം ജൂണ്‍ 22 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക