Image

സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ ഓള്‍ കേരള ഡാന്‍സ്‌ കോമ്പിറ്റേഷന്‍ ജൂലൈ ഏഴിന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 18 June, 2012
സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ ഓള്‍ കേരള ഡാന്‍സ്‌ കോമ്പിറ്റേഷന്‍ ജൂലൈ ഏഴിന്‌
ഈസ്റ്റ്‌ബോണ്‍: സൗത്ത്‌ ഈസ്റ്റിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ (സിമ) ആഭിമുഖ്യത്തിലുള്ള ഓള്‍ യുകെ ഡാന്‍സ്‌ കോമ്പിറ്റേഷന്‍ ജൂലൈ ഏഴിന്‌ നടക്കും. പരിപാടിയുടെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിന്റെ മതസൗഹാര്‍ദവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി മാമാങ്കം എന്ന പേരിലാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഈസ്റ്റ്‌ബോണിലെ ബിഷപ്പ്‌ ബെല്‍സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന്‌ ഈസ്റ്റ്‌ബോണ്‍ എം.പി. സ്റ്റീഫന്‍ ലോയിഡ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതോടെ മാമാങ്കത്തിന്‌ തുടക്കമാകും.

ഭരതനാട്യം, മാര്‍ഗംകളി, ഒപ്പന, ബോളിവുഡ്‌ ഡാന്‍സുകള്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ്‌ തീപാറും പോരാട്ടങ്ങള്‍ നടക്കുക. അന്‍പതോളം ടീമുകള്‍ ഇതുവരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും, ട്രോഫിയും സമ്മാനമായി നല്‍കും.

പരിപാടിയുടെ ലോഗോ പ്രകാശനം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി നിര്‍വഹിച്ചിരുന്നു. കലയുടെ സര്‍ഗവസന്തം കണ്‌ടാസ്വദിക്കുവാന്‍ മുഴുവന്‍ കലാസ്വാദകരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

വേദിയുടെ വിലാസം: BISTTOP BELL SCHOOL PRIORY ROAD, EAST BOURNE, BN23 7EJ
സൗത്ത്‌ ഈസ്റ്റ്‌ ഇംഗ്ലണ്‌ട്‌ മലയാളി അസോസിയേഷന്റെ ഓള്‍ കേരള ഡാന്‍സ്‌ കോമ്പിറ്റേഷന്‍ ജൂലൈ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക