Image

വംശീയ അധിക്ഷേപം: ക്രൊയേഷ്യയ്‌ക്കെതിരേ യുവേഫ നടപടി തുടങ്ങി

ജോസ്‌ കുമ്പിളുവേലില്‍ Published on 18 June, 2012
വംശീയ അധിക്ഷേപം: ക്രൊയേഷ്യയ്‌ക്കെതിരേ യുവേഫ നടപടി തുടങ്ങി
സൂറിച്ച്‌: ഇറ്റലിയുമായുള്ള മത്സരത്തിനിടെ ക്രൊയേഷ്യന്‍ ആരാധകര്‍ വംശീയ അധിക്ഷേപം നടത്തി എന്ന ആരോപണത്തെത്തുടര്‍ന്ന്‌ യുവേഫ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ അച്ചടക്ക നടപടി ആരംഭിച്ചു.

ഇറ്റാലിയന്‍ താരം മരിയോ ബലോറ്റലിക്കിനാണ്‌ വീണ്‌ടും അപമാനം നേരിടേണ്‌ടി വന്നത്‌. ഗ്രൂപ്പ്‌ സി മത്സരത്തിനിടെ ഈ താരത്തിനെതിരെ ആരാധകര്‍ ഗ്രൗണ്‌ടിലേക്ക്‌ പടക്കമെറിഞ്ഞതു കൂടാതെ വാഴപ്പഴം വലിച്ചെറിയുക വരെ ചെയ്‌തിരുന്നു. കറുത്ത വര്‍ഗക്കാരനായ ഇറ്റാലിയന്‍ ഫോര്‍വേഡ്‌ മരിയോ ബലോറ്റലിയെ കുരങ്ങനെന്നു വിളിച്ചായിരുന്നു അധിക്ഷേപം. സ്‌പെയിനിനെതിരായ ആദ്യ മത്സരത്തിലും ഈ 21കാരനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഗാലറിയിലിരുന്ന്‌ ചില ആരാധകര്‍ കുരങ്ങിന്റെ ശബ്ദമുണ്‌ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്‌ട്‌. എന്നാല്‍ 10ാം തീയതി സ്‌പാനിഷ്‌ താരങ്ങളില്‍ നിന്നും വംശീയാധിക്ഷേപം ഉയര്‍ന്നതായി പരാതിയുണ്‌ട്‌.

പക്ഷെ സ്‌പെയിനിനെതിരായ കളിയില്‍ അനിഷ്ട സംഭവങ്ങള്‍ എന്തെങ്കിലും നടന്നതായി തനിക്കറിയില്ലെന്ന്‌ ഇറ്റാലിയന്‍ കോച്ച്‌ സെസാറെ പ്രാന്‍ഡെല്ലിയുടെ വ്യക്തമാക്കിയതില്‍ വല്ലതും മറച്ചുവച്ചിട്ടുണ്‌ടോ എന്നുപോലും അന്വേഷണത്തില്‍ വെളിപ്പെടും.

എന്നാല്‍ പോസ്‌നാനില്‍ വ്യാഴാഴ്‌ച ബലോടെല്ലിക്ക്‌ നേരെ കാണികള്‍ പഴമെറിഞ്ഞത്‌ ഇറ്റാലിയന്‍ ഫുട്‌ബാള്‍ ഫെഡറേഷന്‍ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്‌ട്‌. യുവേഫ അച്ചടക്കസമിതി ചൊവ്വാഴ്‌ച തീരുമാനം അറിയിക്കും.
വംശീയ അധിക്ഷേപം: ക്രൊയേഷ്യയ്‌ക്കെതിരേ യുവേഫ നടപടി തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക