Image

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഭരണസമിതിക്ക് രണ്ടാമൂഴം

Published on 18 June, 2012
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഭരണസമിതിക്ക് രണ്ടാമൂഴം
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ക്യൂന്‍ എഡിത് ഹാളില്‍ നടന്നു. 2012 - 13 ലേയ്ക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പോയവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി ചില ഭേദഗതികള്‍ വരുത്തി പ്രിന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതിക്കാരെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പ്രിന്‍സ് ജേക്കബ് (പ്രസിഡന്റ്), ജിജോ ജോര്‍ജ് (വൈസ് പ്രസിഡന്റ്), റോബിന്‍ ആന്റണി (സെക്രട്ടറി), ആന്റണി ജോര്‍ജ് (ജോ. സെക്രട്ടറി), ബിനു നാരായണ്‍ (ട്രഷറര്‍), ദീപു മാത്യു (ജോ. ട്രഷറര്‍), ജിജി സ്റ്റീഫന്‍ (പിആര്‍ഒ), പ്രകാശ് ബാലസുന്ദരം (അസി. പിആര്‍ഒ), വിനോദ് തോമസ് (വെബ് കോര്‍ഡിനേറ്റര്‍) എന്നിവരെയും ആര്‍ട്‌സ് കോ - ഓര്‍ഡിനേറ്റേഴ്‌സായി ടെസി ചെറിയാന്‍, ബെന്നി സെബാസ്റ്റ്യന്‍

സ്‌പോര്‍ട്‌സ് കോ - ഓര്‍ഡിനേറ്റേഴ്‌സായി ഡെന്നി തോമസ്, ജോഷി ചാക്കോ
ഈവന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സായി ബിനോയി ഫ്രാന്‍സിസ്, ഉഷ വിജയ്, സജി വര്‍ഗീസ്, അനില്‍ ജോസഫ്, സാം എബ്രഹാം, ജിജോ വര്‍ഗീസ്, ജോസഫ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

യുക്മ റെപ്രസന്റേറ്റീവായി ഏബ്രഹാം ലൂക്കോസ് (നാഷണല്‍ -1), രഞ്ജിത്ത് കുമാര്‍ (നാഷണല്‍ -2), ജോര്‍ജ് പൈലി (റീജണല്‍ ഈസ്റ്റ് ആഗ്ലീയ).

റിപ്പോര്‍ട്ട്: ജിജി സ്റ്റീഫന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക