Image

റവ. ഫാ. പ്രിന്‍സ് മണ്ണത്തൂരിന് ഡോക്ടറേറ്റ്

Published on 18 June, 2012
റവ. ഫാ. പ്രിന്‍സ് മണ്ണത്തൂരിന് ഡോക്ടറേറ്റ്
റോം: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ യൂറോപ്യന്‍ ഭദ്രാസനത്തിലെ വൈദികനും സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ഹോളണ്ട് എന്നീ രാജ്യങ്ങളിലെ വിവിധ ഇടവകകളുടെ വികാരിയുമായ ഫാ. പ്രിന്‍സ് മണ്ണത്തൂരിന് സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 

റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ഓറിയന്റല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. മലങ്കര സഭാചരിത്രത്തില്‍ ആകമാന സുറിയാനി സഭയിലെ ആദ്യത്തെ വ്യക്തിയാണ് ഫാ. പ്രിന്‍സ് മണ്ണത്തൂര്‍. ലോക പ്രശസ്ത എഴുത്തുകാരനും റോമന്‍ കത്തോലിക്ക സഭയിലെ സഭാ പണ്ഡിതനും മതകാര്യ സംവാദങ്ങളിലെ വത്തിക്കാന്‍ പ്രതിനിധിയുമായ റവ. ഡോ. ഫിലിപ്പ് ലൂയിസറിന്റെ കീഴിലായിരുന്നു പ്രബന്ധ പഠനം നടത്തിയത്.

സെമിനാരി വിദ്യാഭ്യാസത്തിനുശേഷം സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദപഠനം നടത്തിയതിനുശേഷം പൊന്തിഫിക്കല്‍ ഓറിയന്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ യൂണിവേഴ്‌സിറ്റി രണ്ടാം റാങ്കോടുകൂടി പാസായി. 

ഫ്‌ളോറന്‍സിലെ റോണ്ടിനെ ഇസ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷയിലും റോമിലെ പൊന്തിഫിക്കല്‍ ഡമഷീനോ കോളജില്‍നിന്ന് ജര്‍മ്മന്‍ ഭാഷയിലും ഡിപ്ലോമകള്‍ കരസ്ഥമാക്കി. 

ആരാധന ദൈവശാസ്ത്രത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയായ പൊന്തിഫിക്കല്‍ അന്‍സലേം യൂണിവേഴ്‌സിറ്റിയില്‍നിന്ന് പാശ്ചാത്യ സുറിയാനി ദൈവശാസ്ത്രത്തില്‍ പഠനം നടത്തി. 

സഭാചരിത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഫാ. പ്രിന്‍സ് യൂറോപ്പിന്റെ വിവിധ നഗരങ്ങളില്‍ യാക്കോബായ ഇടവകകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലങ്കരയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും പ്രാസംഗകനുമായ ഫാ. പ്രിന്‍സ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സന്ധ്യ നമസ്‌കാരം ഇറ്റാലിയന് ഭാഷയിലേക്ക് വിപര്‍ത്തനം ചെയ്തതുള്‍പ്പെടെ ഇംഗ്ലീഷ്, മലയാളം, ഇറ്റാലിയന്‍ എന്നീ ഭാഷകളിലായി ഏഴ് പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: വര്‍ഗീസ് പോള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക