Image

അലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭ

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 June, 2012
അലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭ
ന്യുയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അലന്‍ അജിത് കൊച്ചുകുടിയില്‍ തനിക്കു കിട്ടിയ അംഗീകാരത്തില്‍ ഏറെ അഭിമാനം കൊള്ളുന്നു എന്ന് പിതാവ് അജിത് കൊച്ചുകുടിയില്‍ എബ്രഹാം പറഞ്ഞു.

ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഫൊക്കാന യുവജനോത്സവത്തില്‍ മകനെ പങ്കെടുപ്പിച്ചത് കലാപ്രതിഭാ പട്ടം പ്രതീക്ഷിച്ചുകൊണ്ടല്ല എന്ന് അജിത് പറഞ്ഞു. കുട്ടികള്‍ക്കായി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച ഫൊക്കാന നേതൃത്വത്തിനോടും, പ്രത്യേകിച്ച റീജിയണല്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് സിറിയക്കിനോടും, നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്വേദിയില്‍ വെച്ച് പ്രസിഡന്റ് ജി.കെ. പിള്ള, റീജിയണല്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് സിറിയക് എന്നിവരില്‍ നിന്ന് അലന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

പെന്‍സില്‍ ഡ്രോയിംഗില്‍ മാത്രമല്ലകായിക രംഗങ്ങളിലും കലാരംഗങ്ങളിലും ഒരുപോലെ അഭിരുചിയുള്ളഅലന്‍, ന്യൂ ഹൈഡ് പാര്‍ക്കിലുള്ള ടാപ് ഡാന്‍സ് സ്‌കൂളിലും, ഉപകരണ സംഗീതത്തിന് ന്യൂയോര്‍ക്ക് അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സിലും പഠിക്കുന്നുണ്ട്. ഫ്‌ളോറല്‍ പാര്‍ക്കിലെ മെയ്ഫ്‌ളവര്‍ സ്‌കൂളില്‍ നാലാം ഗ്രേഡില്‍ പഠിക്കുന്ന ഈ ഒന്‍പതു വയസ്സുകാരന്റെ പ്രകടനം അത്ഭുതാവഹമായിരുന്നു.

പിതാവ് അജിത് കൊച്ചുകുടിയില്‍ എബ്രഹാം (കെസിഎഎന്‍എ സെക്രട്ടറി), ന്യൂയോര്‍ക്ക് സിറ്റി ഫിനാന്‍സ് ഡിപ്പര്‍ട്ട്‌മെന്റില്‍ കംപ്യൂട്ടര്‍ സിസ്റ്റം മാനേജരും മാതാവ് ജയ അജിത് കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്. സഹോദരങ്ങള്‍: ഇസബെല്‍ അന്ന അജിത് (7) റയാന്‍ അജിത് കൊച്ചുകുടിയില്‍ (4).
അലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭഅലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭഅലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭഅലന്‍ അജിത് കൊച്ചുകുടിയില്‍-ഫൊക്കാന കലാപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക