Image

അന്നമ്മ മാപ്പിളശേരി ഫോമാ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 June, 2012
അന്നമ്മ മാപ്പിളശേരി ഫോമാ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ന്യൂജേഴ്‌സി: ഫോമയുടെ സാരഥികളായ അന്നമ്മ മാപ്പിളശേരിയേയും, എം.എ. മാത്യുവിനേയും ഫോമയുടെ മൂന്നാമത്‌ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലെ കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തതായി പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ മുന്‍ ജോയിന്റ്‌ സെക്രട്ടറിയും, ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗവുമായ അന്നമ്മ മാപ്പിളശേരി ന്യൂജേഴ്‌സിയിലെ കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയാണ്‌. മികച്ച സംഘാടകയും, അഭിനേതാവുമായ അന്നമ്മയും കമ്മിറ്റിയും കണ്‍വെന്‍ഷനിലെ അഞ്ച്‌ ദിവസവും കള്‍ച്ചറല്‍ ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

ഫോമയുടെ എമ്പയര്‍ റീജിയന്റെ വൈസ്‌ പ്രസിഡന്റ്‌ ആയ എം.എ മാത്യു മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റിന്റെ മുന്‍ ഭാരവാഹിയാണ്‌.

ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുകൂടിയായ തോമസ്‌ ഓലിയന്‍കുന്നേല്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ, ലോംഗ്‌ഐലന്റ്‌ മലയാളി അസോസിയേഷന്‍ മുന്‍ ഭാരവാഹി ബേബിച്ചന്‍ പൂഴിക്കുന്നേല്‍, ചിക്കാഗോയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും കേരളാ അസോസിയേഷന്‍ ഓഫ്‌ ചിക്കാഗോയുടെ പ്രസിഡന്റുമായ തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി കേരളത്തില്‍ നിന്നും സിനിമാതാരങ്ങളേയും ഗായകരേയും ഉള്‍പ്പെടുത്തി നിലവാരമുള്ള ഷോകളും, അമേരിക്കയിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക പരിപാടികളും ക്രൂയിസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.org
അന്നമ്മ മാപ്പിളശേരി ഫോമാ കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക