Image

സുരാജ്‌ നായകനാവുന്ന `എന്റെ സത്യാന്വേഷണ പരീക്ഷകളുടെ' ടീസര്‍ ലോഞ്ചിംഗ്‌ ഈസ്റ്റ്‌ ഹാമില്‍ 20 ന്‌ നാളെ

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 18 June, 2012
സുരാജ്‌ നായകനാവുന്ന `എന്റെ സത്യാന്വേഷണ പരീക്ഷകളുടെ' ടീസര്‍ ലോഞ്ചിംഗ്‌ ഈസ്റ്റ്‌ ഹാമില്‍ 20 ന്‌ നാളെ
ലണ്ടന്‍ : മലയാളത്തിന്റെ അതുല്യ കലാകാരനും, ഹാസ്യ, മിമിക്രി, ഭാവാഭിനയ കലാരംഗത്ത്‌ മലയാള മനസ്സുകളെ കീഴടക്കിയ പ്രഗല്‍ഭ നടനുമായ സുരാജ്‌ വെഞ്ഞാറമൂട്‌ വീണ്ടും നായകനാവുന്നു.` ഉറുമി` യിലൂടെ തിരക്കഥ രംഗത്ത്‌ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്‌ണന്‍ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ `എന്റെ സത്യാന്വേഷണ പരീക്ഷകളി'ലാണ്‌ സുരാജ്‌ തന്റെ മൂന്നാമത്തെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രസ്‌തുത ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിംഗ്‌ ജൂണ്‍ 20 നു ബുധനാഴ്‌ച ഈസ്റ്റ്‌ ഹാമിലെ വാല്‍തംസ്‌ടോ ടൗണ്‍ ഹാളില്‍ ദിലീപ്‌ സ്‌റ്റേജ്‌ ഷോയില്‍ വെച്ച്‌ നടത്തപ്പെടും. മലയാള സിനിമാ ലോകത്തെ പ്രിയ നായകന്‍ ദിലീപ്‌ ടീസര്‍ ലോഞ്ചിങ്ങിനു സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. തന്റെ അഭിനയ ലോകത്തെ ഏറ്റവും വ്യത്യസ്‌തവും മികച്ചതുമായ ഒരു സിനിമയായിരിക്കും ഇതെന്ന്‌ വെഞ്ഞാറമൂട്‌ അഭിപ്രായപ്പെട്ടു..

ഒരു കൊമേഡിയന്റെ ജീവിത കഥയെ അഭ്ര പാളിയിലാക്കുന്ന ഈ ചിത്രം ഓരോ വ്യക്തികളുടെയും ജീവിതത്തില്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന പരീക്ഷകളുടെ സത്യാന്വേഷണത്തിന്റെ നേര്‌ക്കഥ യാണ്‌ ചിത്ര തന്തു. മണ്മറഞ്ഞു പോയ ഓരോ കൊമേഡിയന്മ്‌മാര്‍ക്കായി ഈ ചിത്രം ആദരപൂര്‍വ്വം സമര്‍പ്പിക്കുന്നതായി മലയാ ളത്തിന്റെ കൊമേഡിയന്‍ താര രാജാവ്‌ വികാര നിര്‍ഭരനായി അറിയിച്ചു. സിബില്‍ ആണ്‌ ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്‌.സ്‌റ്റേജ്‌ ഷോ കഴിഞ്ഞു നാട്ടില്‍ എത്തിയാല്‍ ഉടന്‍ `എന്റെ സത്യാന്വേഷണ പരീക്ഷകളുടെ ` ചിത്രീകരണം ആരംഭിക്കും.

ഷൂട്ടിങ്ങും സിനിമയുടെ എല്ലാ പശ്ചാത്തലവും നാട്ടില്‍ തന്നെ നിര്‍മ്മിക്കുമ്പോള്‍ എന്തിനാണ്‌ ഇവിടെ വെച്ച്‌ ടീസര്‍ ലോഞ്ചിംഗ്‌ നടത്തുന്നതെന്ന ചോദ്യത്തിന്‌ തന്റെ നല്ല സുഹൃത്തുകളും, , തന്നെ സ്‌നേഹിക്കുകയും, പ്രോല്‌ശാഹനം നല്‍കുകയും ചെയ്യുന്ന നല്ല സഹൃദയരുടെ നിറ സദസ്സില്‍ വെച്ച്‌, അതും തനിക്കു ഒരിക്കലും മറക്കുവാന്‍ പറ്റാത്തയിടവും ആയ ലണ്ടനില്‍ തന്നെ വെച്ചവണം എന്ന ആഗ്രഹമാണെന്ന്‌ വളരെ സന്തോഷത്തോടെ സുരാജിന്റെ മറുപടി. അനില്‍ മാത്യു ആണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌.

വാല്‍ത്തംസ്‌റ്റൊവില്‍ നാളെ ( 20 നു)നടത്തപ്പെടുന്ന ദിലീപ്‌ ഷോ കാണുവാനും തഥവസരത്തില്‍ എത്തി തന്റെ ടീസര്‍ ലോഞ്ചിംഗ്‌ സ്വിച്ച്‌ ഓണ്‍ കര്‍മ്മത്തില്‍ പങ്കു ചേര്‍ന്ന്‌ അനുഗ്രഹിക്കണമെന്നും സുരാജ്‌ വെഞ്ഞാറമൂട്‌ പ്രത്യേകം അഭ്യര്‌ത്തിച്ചു.

WALTAMSTOW ASSEMBLY HALL, WALTAMSTOW,FOREST ROAD LONDON E17 4JF.


contact details.


BIJU GOPINATH:07931100973

REGHULAL:07960120099

BIJU MATHEWS:07949760238

GIRI:07932928363
സുരാജ്‌ നായകനാവുന്ന `എന്റെ സത്യാന്വേഷണ പരീക്ഷകളുടെ' ടീസര്‍ ലോഞ്ചിംഗ്‌ ഈസ്റ്റ്‌ ഹാമില്‍ 20 ന്‌ നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക