Image

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി

ജോര്‍ജ് ജോണ്‍ Published on 19 June, 2012
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി

ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി ഫെശന്‍ഹൈമിലെ ഹൈന്റിച്ച് ക്രാഫ്റ്റ് പാര്‍ക്കില്‍ വച്ച് നടത്തി. തീക്കനില്‍ ചുട്ട വിവിധ തരത്തിലുള്ള മത്സ്യ മാംസാദികള്‍, സാലഡുകള്‍ എന്നിവ ഭക്ഷിച്ച്, ജര്‍മന്‍ ബീയറും കുടിച്ച് എല്ലാവരും ഗ്രില്‍പാര്‍ട്ടി ആസ്വദിച്ചു. ഇന്ത്യയിലെ വേഗതയേറിയ നീന്തല്‍ താരം, ഒളിബിംക് താരം, അര്‍ജുന്‍ അവാര്‍ഡ് ജേതാവ് എന്നിവ കൊണ്ട് പ്രശസ്തനായ സെബാസ്റ്റിയന്‍ സേവ്യര്‍ മണമേലും, നീന്തല്‍ താരം രതീഷും വിശിഷ്ടാതിഥികളായി ഇപ്രാശ്യത്തെ ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. പ്രസിഡന്റ് കോശി മാത്യു ഇവരെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. സെബാസ്റ്റിയന്‍ സേവ്യര്‍ മണമേലും, രതീഷും വാശിയേറിയ വടംവലി മത്സരത്തില്‍ റഫറിമാരായി പ്രവര്‍ത്തിച്ചു.

മുതിര്‍ന്നവര്‍ക്കും, കട്ടികള്‍ക്കുമായി വടംവലി, മറ്റ് മത്സരങ്ങള്‍ എന്നിവ ഗ്രില്‍പാര്‍ട്ടിയോടൊപ്പം നടത്തി. മനോഹരമായ കാലാവസ്ഥയില്‍ ഏതാണ്ട് അഞ്ച് മണിക്കുര്‍ നീണ്ട ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടിക്ക് സമാജം ഭാരവാഹികള്‍ സജീവ നേത്യുത്വം നല്‍കി.

 

 

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തിഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക