Image

ഹെവന്‍ലി ക്വീന്‍ പുറത്തിറങ്ങി

സാബു ചൂണ്ടക്കാട്ടില്‍ Published on 19 June, 2012
ഹെവന്‍ലി ക്വീന്‍ പുറത്തിറങ്ങി
മാഞ്ചസ്‌റ്റര്‍: പ്രേഷിത വര്‍ഷത്തില്‍ മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാമത്‌ ലക്കം പുറത്തിറങ്ങി. മരിയഭക്‌തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പ്രാര്‍ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്‌ ലക്കം തയാറാക്കിയിരിക്കുന്നത്‌.

വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച്‌ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്‌റ്റ്‌ 15 മുതല്‍ ഹെവന്‍ലി ക്വീന്‍ ഇംഗ്ലിഷ്‌ എഡിഷനും ആരംഭിക്കും.

മാഗസിന്റെ ചൈതന്യം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹെവന്‍ലി മദര്‍ വിത്ത്‌ ചില്‍ഡ്രന്‍ എന്ന പേരിലാണ്‌ ഇംഗ്ലിഷ്‌ എഡിഷന്‍ പുറത്തിറങ്ങുക. മാഗസിനില്‍ ലേഖനങ്ങളോ മറ്റ്‌ കൃതികളോ പ്രസിദ്ധീകരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക. josegeorge@havenlyqueen.org.
ഹെവന്‍ലി ക്വീന്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക