Image

നിര്‍ധന കുടുംബം സുമനസ്സുകളുടെ കനിവ് തേടുന്നു

Published on 19 June, 2012
നിര്‍ധന കുടുംബം സുമനസ്സുകളുടെ കനിവ് തേടുന്നു
ജിദ്ദ: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് വിധേയനായ മലയാളി മരിച്ചു. അവധിയില്‍ നാട്ടിലായിരുന്ന കോഴിക്കോട് നരിക്കുനി പാറന്നൂര്‍ സ്വദേശി അരീക്കല്‍ അബ്ദുല്‍ ലത്തീഫ് ആണ് തിങ്കളാഴ്ച മരിച്ചത്. മദീനയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന അബ്ദുല്‍ ലത്തീഫ് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം വൈസ് പ്രസിഡന്റ് ആയിരുന്നു.

കരള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൂത്ത സഹോദരന്റെ കരള്‍ അബ്ദുല്‍ ലത്തീഫിനു വേണ്ടി മാറ്റി വെച്ചിരുന്നു. നിത്യച്ചെലവിനു തന്നെ വലിയ ഗതിയില്ലാത്ത ലത്തീഫിന്റെ കുടുംബം കടമായും മറ്റും സ്വരൂപിച്ച പതിനഞ്ചു ലക്ഷത്തിലേറെ രൂപ കരള്‍ മാറ്റി വെക്കല്‍ സര്‍ജറിക്ക് ചെലവഴിച്ചിരുന്നു. ലത്തീഫിന് ഭാര്യയും പതിനഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണുള്ളത്. പകുതി പണിത വീട് മാത്രമാണ് മദീനയില്‍ ഒരു കടയില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്റെ ഇക്കാലമാത്രയുമുള്ള സമ്പാദ്യം.

അബ്ദുല്‍ ലത്തീഫിന്റെ കുടുംബത്തെ സഹായിക്കുന്നതിന് മദീനയില്‍ അക്ബര്‍ അഹമദ് ചാലിയം (ചെയര്‍മാന്‍), ശരീഫ് കാസര്‍കോട് (വൈസ് ചെയര്‍മാന്‍), മുഹമ്മദലി ധര്‍മടം (കണ്‍വീനര്‍), അഷ്‌റഫ് ചൊക്ലി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായിക്കുവാന്‍ കഴിയുന്നവര്‍ 0533973249, 0509561870 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നാട്ടിലേക്ക് സഹായം എത്തിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എസ്.ബി.ടി. നരിക്കുനി 3238054744, ംെശളേടആകചകചആആ392 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്.

കെ.എം.സി.സി., ഐ.സി.എഫ്, ഫ്രറ്റേണിറ്റി ഫോറം, ഇസ്‌ലാമിക് സെന്റര്‍, ഇസ്‌ലാഹി സെന്റര്‍, കെ.ഐ.ജി., ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഫ്രണ്ട്‌സ് മദീന, ഒ.ഐ. സി.സി. തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറവും രംഗത്തുണ്ട്. ലതീഫ് കുടുംബ സഹായ സമിതിയുടെ ഒരു അടിയന്തര യോഗം ബുധനാഴ്ച രാത്രി പത്തു മണിക്ക് മദീന ഹോട്ടലില്‍ ചേരുമെന്ന് ചെയര്‍മാന്‍ അക്ബര്‍ ചാലിയം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക