Image

മറിയാമ്മ പിള്ളയ്ക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ പിന്തുണ

പി.പി.ചെറിയാന്‍ Published on 19 June, 2012
മറിയാമ്മ പിള്ളയ്ക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ പിന്തുണ
ഗാര്‍ലാന്റ് : മൂന്ന് ദശാബ്ദത്തിലധികമായ അമേരിക്കന്‍ പ്രവാസികളുടെ സാമൂഹ്യ സംസ്‌ക്കാരിക ഉന്നമനത്തിന് അക്ഷീണം പ്രയത്‌നിച്ച് മലയാളികളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ മറിയാമ്മ പിള്ള, ഫൊക്കാന പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുമെന്ന് ഡാളസ് കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തകയോഗം വിലയിരുത്തി.

ജൂണ്‍ 16 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ പ്രസിഡന്റ് ചെറിയാന്‍ ചൂരനാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അര്‍ദ്ധവാര്‍ഷിക യോഗത്തില്‍ മറിയാമ്മ പിള്ളയെ പിന്തുണക്കുന്ന പ്രമേയം മുന്‍ ഫൊക്കാന ട്രഷററും, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബറുമായിരുന്ന ഐവര്‍ഗ്ഗീസ് അവതരിപ്പിക്കുകയും യോഗം ഐക്യകണ്‌ഠേനെ അംഗീകരിക്കുകയും ചെയ്തു.

ടഫാഫൊക്കാന വൈസ് പ്രസിഡന്റ്, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുള്ള മറിയാമ്മ പിള്ളയെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇനി അവശേഷിക്കുന്ന ദിവസങ്ങളില്‍ ശക്തിപ്പെടുത്തുമെന്ന് ഐ.വര്‍ഗ്ഗീസ് പറഞ്ഞു.

ആറുമാസത്തെ വരവു ചിലവു കണക്കും, റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു. കേരള അസ്സോസിയേഷന്‍ വാങ്ങിയ കെട്ടിടത്തിന്റെ മിനക്കു പണികള്‍ പൂര്‍ത്തിയാക്കി ഒക്‌ടോബറില്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കുമെന്ന് സെക്രട്ടറി ബാബു സി. മാത്യൂ അറിയിച്ചു.
മറിയാമ്മ പിള്ളയ്ക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ പിന്തുണമറിയാമ്മ പിള്ളയ്ക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക