Image

വിനോദ്‌ കെയാര്‍കെ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 June, 2012
വിനോദ്‌ കെയാര്‍കെ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന 2012-14 ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ന്യൂയോര്‍ക്കില്‍ നിന്നുള്ള അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ മത്സരിക്കുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി
ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ്‌ ചെയ്യുന്ന വിനോദ്‌, ഫൊക്കാനയിലും ഇതര പ്രാദേശിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. ഫിലഡല്‍ഫിയയില്‍ നടത്തിയ ഫൊക്കാന കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍, വാഷിംഗ്‌ടണില്‍ നത്തിയ ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്റെ സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്‌.

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിഡന്റ്‌, ഇപ്പോഴത്തെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ മെംബര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ മെംബര്‍, ഇന്തോ-അമേരിക്കന്‍ ലോയേഴ്‌സ്‌ ഫോറം വൈസ്‌ പ്രസിഡന്റ്‌, കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി, മലയാളി ഹിന്ദു മണ്ഡലം (മഹിമ) ജനറല്‍ സെക്രട്ടറി, അയ്യപ്പ സേവാ സംഘം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഔദ്യോഗിക രംഗത്തും സാമൂഹ്യ-സാംസ്‌ക്കാരിക-സാമുദായിക രംഗങ്ങളിലും മാത്രമല്ല, രാഷ്ട്രീയ രംഗങ്ങളിലും പയറ്റിത്തെളിഞ്ഞ ഒരു നേതാവു കൂടിയാണ്‌ വിനോദ്‌. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്‌ യൂണിയന്‍ എക്‌സി. മെംബര്‍, കേരളാ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ തിരുവനന്തപുരം യൂണിറ്റ്‌ സെക്രട്ടറി, തിരുവനന്തപുരം ജില്ല എക്‌സി. കമ്മിറ്റി മെംബര്‍, യൂത്ത്‌ കോണ്‍ഗ്രസിന്റെ കോന്നി അസംബ്ലി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്‌.

കോട്ടയം, പത്തനംതിട്ട ജില്ലാ കോടതികളിലും സെഷന്‍സ്‌ കോടതിയിലും വക്കീല്‍ ആയിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ അറ്റോര്‍ണി അറ്റ്‌ ലോ ആയി സേവനമനുഷ്ടിക്കുന്നു. നോര്‍ത്ത്‌ ഷോര്‍ ഹോസ്‌പിറ്റലിലെ നഴ്‌സ്‌ പ്രാക്ടീഷണര്‍ ആയ ബാല എസ്‌.വിനോദ്‌ ഭാര്യയും നിഫ്‌റ്റി, നിതിന്‍ എന്നിവര്‍ മക്കളുമാണ്‌.
വിനോദ്‌ കെയാര്‍കെ ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക