Image

നിത്യാനന്ദയുടെ ആശ്രമം തുറന്നു

Published on 19 June, 2012
നിത്യാനന്ദയുടെ ആശ്രമം തുറന്നു
ബാംഗളൂര്‍: വിവാദ സന്യാസി നിത്യാനന്ദയുടെ ആശ്രമം തുറക്കാന്‍ പോലീസ് അനുമതി നല്‍കി. രാമനഗരത്തിനടുത്തുള്ള ബിദാദിയിലെ നിത്യാനന്ദ ധ്യാനപീഠമാണു തുറക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയത്.

 കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൌഡയുടെ നിര്‍ദേശ പ്രകാരമാണ് ആശ്രമം അടച്ചു പൂട്ടാന്‍ കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചത്. ജൂണ്‍ 7ന് ആശ്രമത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരെ നിത്യാനന്ദയുടെ അനുയായികള്‍ മര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ ആശ്രമത്തിന്റെ താക്കോല്‍ ധ്യാനപീഠം അധികൃതര്‍ക്കു കൈമാറി. കേസുമായി ബന്ധപ്പെട്ട് ആശ്രമം അധിക നാള്‍ പൂട്ടിയിടേണ്ട കാര്യമില്ലെന്നു രാമനഗരം എസ്.പി. അനുപം അഗര്‍വാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക