പ്രധാനമന്ത്രി പദം: മോഡിക്ക് ആര്‍എസ്എസിന്റെ പിന്തുണ
Published on 19 June, 2012
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഗുജറാത്ത്
മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ആര്‍എസ്എസിന്റെ പിന്തുണ. ഹിന്ദു
മതത്തില്‍പ്പെട്ടയാള്‍ പ്രധാനമന്ത്രിയാവുന്നതാണ് ഉത്തമമെന്ന് ആര്‍എസ്എസ്
മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി
ഉയര്‍ത്തിക്കാട്ടുന്നതിനെ എന്‍ഡിഎ ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡ്
കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്നിരുന്നു.
മതേതര പ്രതിച്ഛായയുള്ള ആളാവണം പ്രധാനമന്ത്രിയെന്നും അങ്ങനെയല്ലാത്ത ഒരാളെ ആ
സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും ജനതാദള്‍ യുണൈറ്റഡ് നേതാവും
ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു. വിവിധ മതവിശ്വാസങ്ങളും പല ഭാഷകളുമുള്ള രാജ്യമാണ്
ഇന്ത്യ. അതിന്റെ നേതാവിന്റെത് കര്‍ക്കശ വ്യക്തിത്വമാകരുതെന്നും നിതീഷ്
പറഞ്ഞിരുന്നു.
പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ബിജെപി തന്നെയാകരുതെന്നും
കൂട്ടായ തീരുമാനത്തിലൂടെയാവണമെന്നും ശിവസേനയും അഭിപ്രായപ്പെട്ടിരുന്നു. ഈ
പശ്ചാത്തലത്തിലാണ് മോഡിയെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി തന്നെ
രംഗത്തുവന്നിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല