Image

കോട്ടയം ക്ലബ് ഫാദേഴ്‌സ് ഡെ പിക്ക്‌നിക്ക് നടത്തി

പി.പി.ചെറിയാന്‍ Published on 20 June, 2012
കോട്ടയം ക്ലബ് ഫാദേഴ്‌സ് ഡെ പിക്ക്‌നിക്ക് നടത്തി
ഗാല്‍വസ്റ്റണ്‍ : കോട്ടയം ക്ലബ് സൗത്ത് ഷോര്‍ ഹാര്‍ബര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഫാദേഴ്‌സ് ഡെ പിക്ക്‌നിക്ക് വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു.

ജൂണ്‍ 16 ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ ഗാല്‍വസ്റ്റണിലെ സി വുള്‍ഫ് പാര്‍ക്കില്‍ മുതിര്‍ന്നവരും കുട്ടികളും ഒത്തു ചേര്‍ന്ന് നടത്തിയ പിക്ക്‌നിക്കില്‍ കസേര കളി, കായിക മത്സരങ്ങള്‍, നാരങ്ങ റെസ്‌യ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

മത്സരത്തില്‍ വിജയികളായവര്‍ക്ക് എം.കെ. ജോസഫും, തോമസ് വര്‍ഗ്ഗീസും ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു.

ഫാദര്‍ പുതുവയല്‍, ജിജൊ, അജി, ജീമോന്‍, ബിജൊ, അനില്‍, ജേക്കബ്, ബോബിന്‍, സിന്‍ജു, ആന്‍, രേണു തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് പിക്ക്‌നിക്ക് വിജയപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

പിക്ക്‌നിക്കില്‍ പങ്കെടുത്തവര്‍ക്ക് കേരളവിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കിയിരുന്നു. സൗത്ത് ഷോര്‍ ഹാര്‍ബര്‍ ചാപ്റ്റര്‍ നടത്തുന്ന സാമൂഹ്യ സേവനങ്ങളെ ഫാദര്‍-പുതുവയല്‍ പ്രത്യേകം അഭിനന്ദിച്ചു.
കോട്ടയം ക്ലബ് ഫാദേഴ്‌സ് ഡെ പിക്ക്‌നിക്ക് നടത്തികോട്ടയം ക്ലബ് ഫാദേഴ്‌സ് ഡെ പിക്ക്‌നിക്ക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക