Image

വികസ്വര രാജ്യങ്ങളില്‍ നിക്ഷേപത്തിന്‌ ജി20 ഉച്ചകോടിയില്‍ തീരുമാനം

Published on 20 June, 2012
വികസ്വര രാജ്യങ്ങളില്‍ നിക്ഷേപത്തിന്‌ ജി20 ഉച്ചകോടിയില്‍ തീരുമാനം
ലോസ്‌ കാബോസ്‌: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക്‌ നേട്ടം. വികസ്വര രാജ്യങ്ങളുടെ പുരോഗതിക്ക്‌ നിക്ഷേപം നടത്തുന്നതില്‍ മുന്‍തൂക്കം നല്‍കാന്‍ ഉച്ചകോടിയില്‍ തീരുമാനം. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ അടിപതറിയ ലോക സമ്പദ്‌വ്യവസ്‌ഥയെ കരകയറ്റുന്നതിനും ആഗോള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുമുള്ള മാര്‍ഗമായാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ടുവന്നത്‌. മെക്‌സിക്കോയില്‍ സമാപിച്ച ജി 20 രാജ്യങ്ങളുടെ ഏഴാം സമ്മേളനത്തില്‍ നടന്ന പ്രഖ്യാപനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമാണെന്ന്‌ പ്രമേയത്തില്‍ പറയുന്നു.

ഇന്ത്യ ഉയര്‍ത്തിയ ആവശ്യങ്ങളെ പൂര്‍ണമായും അംഗീകരിക്കുന്നതാണ്‌ ലോസ്‌ കാബോസ്‌ പ്രഖ്യാപനമെന്ന്‌ ഉച്ചകോടിയുടെ സമാപന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ നിക്ഷേപം നടത്താനുള്ള തീരുമാനം വളരെ സവിശേഷമാണ്‌. ഇത്‌ ഇത്തരം രാജ്യങ്ങളുടെ പുരോഗതിക്കൊപ്പം ആഗോള മേഖലയിലെ തിരിച്ചുവരവിനും സഹായകമാകുമെന്നും സിംഗ്‌ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക