Image

എസ്.എം.കൃഷ്ണ ഐഎന്‍ഒസി(ഐ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Published on 20 June, 2012
എസ്.എം.കൃഷ്ണ ഐഎന്‍ഒസി(ഐ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
വാഷിംഗ്ടണ്‍: യുഎസില്‍ സന്ദരര്‍ശനം നടത്തുന്ന വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐ) പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടണ്‍ ഡിസിയെലത്തിയതായിരുന്നു കൃഷ്ണ.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ട്രഷറര്‍ കന്‍വാള്‍ സ്ര, കേരളാ ഘടകം മേധാവി കളത്തില്‍ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് അംഗവും മുന്‍ പ്രസിഡന്റുമായ മൊഹിന്ദര്‍ സിംഗ്, വാഷിംഗ്ടണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ലവിക ഭഗത് സിംഗ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഐഎന്‍ഒസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലെ സജീവ പങ്കാളിത്തത്തെക്കുറിച്ചും ഐഎന്‍ഒസിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും നേതാക്കള്‍ കൃഷ്ണയോട് വിശദീകരിച്ചു.
ഐഎന്‍ഒസിയുടെ പ്രവര്‍ത്തനങ്ങളെ കൃഷ്ണ കൂടിക്കാഴ്ചയില്‍ അഭിനന്ദിച്ചു. വരുംമാസങ്ങളില്‍ നടക്കാനിരിക്കുന്ന ഐഎന്‍ഒസിയുടെ ചടങ്ങുകളിലേക്ക് നേതാക്കള്‍ വിദേശകാര്യസമിതി അധ്യക്ഷന്‍ കരണ്‍ സിംഗിനെ ഔദ്യോഗികമായി ക്ഷണിച്ചു.
എസ്.എം.കൃഷ്ണ ഐഎന്‍ഒസി(ഐ) നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക