Image

മംഗലാപുരം ദുരന്തം: 75 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

Published on 20 July, 2011
മംഗലാപുരം ദുരന്തം: 75 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി 75 ലക്ഷം രൂപയെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്നും എയര്‍ ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ദുരന്തത്തില്‍ മരിച്ച കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഒന്നര കോടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് മരിച്ച മുഹമ്മദ് റാഫിയുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

2010 മെയ് 22 ന് നടന്ന ദുരന്തത്തില്‍ 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേര്‍ മരിച്ചിരുന്നു. ദുബായില്‍ നിന്നുവന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് കത്തിയാണ് അപകടം ഉണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക