Image

മോഡിക്ക് പിന്തുണയുമായി ആര്‍.എസ്.എസ്

Published on 20 June, 2012
മോഡിക്ക് പിന്തുണയുമായി ആര്‍.എസ്.എസ്
ഗുജറാത്ത് മുഖ്യമന്ത്രി മോഡിക്ക് പിന്തുണയുമായി ആര്‍.എസ്.എസ് രംഗത്തെത്തി. മോഡിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രംഗത്തുവന്നിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നും മതേതര പ്രതിഛായയുള്ള ആളെയായിരിക്കണം സ്ഥാനാര്‍ഥിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഹിന്ദുത്വ കാഴ്ചപ്പാടുള്ള വ്യക്തിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാവേണ്ടത് എന്ന് ഭഗവത ്പറഞ്ഞു.
എന്നാല്‍, ജനതാ ദള്‍ യുണൈറ്റഡ് നേതാവ് ശിവാനന്ദ് തിവാരി നിതീഷിന് പിന്തുണ നല്‍കുകയും ഭഗവതിനെ തള്ളിപ്പറയുകയും ചെയ്തു. ആര്‍.എസ്.എസിന്റ ആശയമല്ല തങ്ങളുടേതെന്നും മോഡി ആര്‍.എസ്.എസുകാരനായതിനാല്‍ അവരുടെ പിന്തുണ ലഭിച്ചതില്‍ അല്‍ഭുതപ്പെടാനില്ലെന്നും മറ്റൊരു നേതാവ് ദേവേഷ് ചന്ദ്ര താക്കൂറും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക