Image

ഖര ഭക്ഷണം കഴിച്ചു തുടങ്ങി, ജഗതിയുടെ നിലയില്‍ നല്ല പുരോഗതി

Published on 20 June, 2012
ഖര ഭക്ഷണം കഴിച്ചു തുടങ്ങി, ജഗതിയുടെ നിലയില്‍ നല്ല പുരോഗതി
ചെന്നൈ: വാഹനാപകടത്തെ തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ കഴിച്ചു തുടങ്ങി. കാലുകള്‍ സ്വതന്ത്രമായി ചലിപ്പിക്കാനാവുന്നുണ്ട്‌. തലച്ചോറിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായിക്കഴിഞ്ഞു. ആളുകളെ തിരിച്ചറിയാനും സംസാരിക്കുന്നത്‌ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്‌.

ശരീരത്തിന്റെ വലതുഭാഗത്തിന്റെ ചലനശേഷിയും ഏതാണ്ട്‌ തൊണ്ണൂറ്‌ ശതമാനവും വീണ്ടെടുത്തു കഴിഞ്ഞതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

രണ്ടു മൂന്നു മാസത്തിനകം ആശുപത്രി വിടാമെന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരു വര്‍ഷത്തിനകം നടന്‍ അഭിനയരംഗത്തേയ്‌ക്ക്‌ തിരിച്ചെത്തുമെന്ന്‌ ജഗതിയുടെ മകള്‍ പാര്‍വ്വതി ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക