Image

ഓഗസ്റ്റിലെ യഹോവായിരേ കണ്‍വന്‍ഷന്‍ ഫാ. മാത്യു നായ്‌ക്കനാംപറമ്പില്‍ നയിക്കും

സഖറിയ പുത്തന്‍കളം Published on 20 June, 2012
ഓഗസ്റ്റിലെ യഹോവായിരേ കണ്‍വന്‍ഷന്‍ ഫാ. മാത്യു നായ്‌ക്കനാംപറമ്പില്‍ നയിക്കും
ബര്‍മിംഗ്‌ഹാം: ലോകമെങ്ങും അറിയപ്പെടുന്ന വചനപ്രഘോഷകനും കേരള കരിസ്‌മാറ്റിക്ക്‌ പ്രസ്ഥാനത്തിന്‌ പുത്തന്‍ ഉണര്‍വും മാനവും നല്‍കിയ ഫാ. മാത്യു നായ്‌ക്കനാംപറമ്പില്‍ ഓഗസ്റ്റ്‌ രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കും. ഭാരതത്തിലും ലോകമെങ്ങും സുവിശേഷപ്രഘോഷണം വഴി അനേകരെ മാനസാന്തരത്തിലേക്കും ദൈവമാര്‍ഗത്തിലേക്കും നയിച്ച ഫാ. മാത്യു നായ്‌ക്കനാംപറമ്പിലിന്റെ പ്രാര്‍ഥനയുടെ ശക്തിയാല്‍ സംഭവിക്കുന്ന ഒരോ അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും ജനലക്ഷങ്ങള്‍ സാക്ഷിയാണ്‌.

യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഓഗസ്റ്റ്‌ രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷനിലൂടെ ഫാ. മാത്യു നായ്‌ക്കനാംപറമ്പില്‍ നയിക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ യുകെയിലെ വിശ്വാസികള്‍ക്ക്‌ അപൂര്‍വമായ ഭാഗ്യമാണ്‌ കൈവന്നിരിക്കുന്നത്‌.

ഓഗസ്റ്റ്‌ രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷന്‍ നടക്കുന്ന നോട്ടിംഗ്‌ഹാം എഫ്‌എം അരീന ഒന്‍പതിനായിരം ആളുകളെ ഉള്‍കൊള്ളുന്നതാണ്‌. നവംബര്‍ രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷന്‍ ഇതേ വേദിയില്‍ ലോകപ്രശസ്‌ത വചനപ്രഘോഷകനും അട്ടപാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്‌ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

ജൂലൈ രണ്‌ടാം ശനിയാഴ്‌ച്ച കണ്‍വന്‍ഷന്‍ നയിക്കുന്നത്‌ അത്ഭുത വിടുതല്‍ ശുശ്രൂഷകനും അണക്കര മരിയന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറമായ ഫാ. ഡോമിനിക്ക്‌ വാളംമനാലാണ്‌. ജൂലൈ മാസത്തിലെ കണ്‍വന്‍ഷന്‍ നടക്കുന്നത്‌ കവന്‍ട്രിയിലെ സ്റ്റോണ്‍ ലീ പാര്‍ക്കിലാണ്‌.

ജൂലൈ മാസ കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം: Stoneleigh Park, CV8 2LZ
ഓഗസ്റ്റിലെ യഹോവായിരേ കണ്‍വന്‍ഷന്‍ ഫാ. മാത്യു നായ്‌ക്കനാംപറമ്പില്‍ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക