Image

യുകെസിസി കണ്‍വന്‍ഷന്‍: റാലിയുമായി ഷെഫീല്‍ഡ്‌ യൂണിറ്റ്‌

Published on 20 June, 2012
യുകെസിസി കണ്‍വന്‍ഷന്‍: റാലിയുമായി ഷെഫീല്‍ഡ്‌ യൂണിറ്റ്‌
യുകെസിസിയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ റാലിയില്‍ പങ്കെടുക്കാന്‍ ഷെഫീല്‍ഡ്‌ യുണിറ്റ്‌ തയാറെടുപ്പുകള്‍ നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. യുകെസിസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാലിയാണ്‌ തങ്ങളുടെ യൂണിറ്റ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അവകാശപ്പെട്ടു.

പത്താമത്‌ കണ്‍വന്‍ഷനില്‍ നടന്ന റാളിക്ക്‌ ഷെഫീല്‍ഡ്‌ യൂണിറ്റിന്‌ മൂന്നാം സ്ഥാനം കിട്ടിയിരുന്നു. ഇത്തവണ ഒന്നാം സ്ഥാനം നേടാനാണ്‌ യൂണിറ്റ്‌ തയാറെടുക്കുന്നത്‌.

കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടിബി പ്രാലേലിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഷെഫീല്‍ഡ്‌ യൂണിറ്റിന്റെ റാലി കണ്‍വന്‍ഷന്റെ തീം തനിമ നമ്മുടെ പൈതൃകം ഒരുമ നമ്മുടെ വരദാനം യുകെകെസിഎയ്‌ക്ക്‌ ഒരു മുതല്‍ കൂട്ടായിരിക്കും.

യൂണിറ്റ്‌ ഭാരവാഹികള്‍: പി.കെ. ഫിലിപ്പ്‌ പുത്തന്‍കാലായില്‍ (പ്രസിഡന്റ്‌), ലില്ലി സിറിയക്‌ കലവട്ടിച്ചാലില്‍ (വൈസ്‌ പ്രസിഡന്റ്‌), ബിജി ഉറുമ്പില്‍ (സെക്രട്ടറി), ബിജു (ജോയിന്റ്‌ സെക്രട്ടറി), ജോജി ഫിലിപ്പ്‌ ചോഴമാക്കില്‍ (ട്രഷറര്‍), ജോസ്‌ മുകച്ചിറയില്‍ (നാഷണല്‍ കൗണ്‍സില്‍ മെംബര്‍), ടിബി തോമസ്‌ പ്രാലേല്‍ (കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍).
യുകെസിസി കണ്‍വന്‍ഷന്‍: റാലിയുമായി ഷെഫീല്‍ഡ്‌ യൂണിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക