Image

ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്‌ മരിച്ചതായി അഭ്യൂഹം

Published on 20 June, 2012
ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌  ഹുസ്‌നി മുബാറക്‌ മരിച്ചതായി അഭ്യൂഹം
കയ്‌റോ: ഈജിപ്‌ത്‌ മുന്‍ പ്രസിഡന്റ്‌ ഹുസ്‌നി മുബാറക്‌ (84) മരിച്ചതായി അഭ്യൂഹം. ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുബാരക്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ടോറാ ജയിലില്‍ വെച്ച്‌ മസ്‌തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‌ സമീപത്തുള്ള മിലിട്ടറി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

കഴിഞ്ഞവര്‍ഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ്‌ മുബാറക്കിന്‌ സ്ഥാനമൊഴിയേണ്ടിവന്നത്‌. 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 800ലധികം പേരെ മുബാറക്കിന്റെ സേന കൊലപ്പെടുത്തിയിരുന്നു. ഈ കുറ്റത്തിനാണ്‌ വിചാരണക്കോടതി ശിക്ഷ വിധിച്ചത്‌.

1975 ല്‍ ഈജിപ്‌തിന്റെ വൈസ്‌ പ്രസിഡന്റായി ചുമതലയേറ്റു. 1981ല്‍ പ്രസിഡന്റ്‌ അന്‍വര്‍ സാദത്ത്‌ വധിക്കപ്പെട്ടപ്പോള്‍ നാഷണല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ചെയര്‍മാനും പ്രഡിഡന്റുമായി. പ്രസിഡന്റാകുന്നതുവരെ മുന്ന്‌ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിച്ച മുബാറക്‌ പിന്നെ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌ 2005ല്‍ മാത്രമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക