Image

പി.എ.സാങ്‌മ എന്‍.സി.പിയില്‍ നിന്ന്‌ രാജിവെച്ചു

Published on 20 June, 2012
പി.എ.സാങ്‌മ എന്‍.സി.പിയില്‍ നിന്ന്‌ രാജിവെച്ചു
ന്യൂഡല്‍ഹി: എന്‍സിപി നേതാവും മുന്‍ ലോക്‌സഭാ സ്‌പീക്കറുമായ പി.എ.സാങ്‌മ എന്‍.സി.പിയില്‍ നിന്ന്‌ രാജിവെച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടിയാണ്‌ രാജിയെന്നാണ്‌ റിപ്പോര്‍ട്ട്‌. മത്സരിച്ചാല്‍ സാങ്‌മയെ എന്‍.ഡി.എ.പിന്തുണയ്‌ക്കുമെന്നാണ്‌ സൂചന. ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമിയുമായും സാങ്‌മ കൂടിക്കാഴ്‌ച്ച നടത്തി. ഈ ചര്‍ച്ചയ്‌ക്ക്‌ ശേഷമായിരുന്നു രാജി പ്രഖ്യാപനം.

യു.പി.എ. ഘടകകക്ഷിയായ എന്‍.സി.പി. സാങ്‌മയോട്‌ മത്സരിച്ചാല്‍ നടപടിയെടുക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു. എന്‍.സി.പിയുടെ കൂടി പിന്തുണയോടെയാണ്‌ പ്രണബ്‌ മുഖര്‍ജി മത്സരിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ രാജിയെന്നും അല്ലാതെ മറ്റ്‌ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്‍.സി.പിയുടെ സ്ഥാപകനേതാക്കളിലൊരാളാണ്‌ സാങ്‌മ. എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ നേരത്തെ തന്നെ സാങ്‌മയെ പിന്തുണച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക