Image

ഒളിംപിക്‌സിന് രണ്ടു ടീമിനെ അയച്ചാല്‍ പിന്മാറുമെന്ന് പെയ്‌സ്

Published on 20 June, 2012
ഒളിംപിക്‌സിന് രണ്ടു ടീമിനെ അയച്ചാല്‍ പിന്മാറുമെന്ന് പെയ്‌സ്
ന്യൂഡല്‍ഹി: ഒളിംപിക്‌സ് ടെന്നിസിന് രണ്ടു ടീമിനെ അയച്ചാല്‍ പിന്മാറുമെന്ന് ലിയാന്‍ഡര്‍ പെയ്‌സ്. റാങ്കിംഗില്‍ താഴെയുള്ളവരുമായി കളിക്കാന്‍ കഴിയില്ല. വിഷയത്തില്‍ തന്റെ തീരുമാനം വ്യക്തമാക്കി പെയ്‌സ് ടെന്നിസ് അസോസിയേഷന് കത്തയച്ചു. 

നേരത്തെ പെയ്‌സിനൊപ്പം കളിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് അസോസിയേഷന്‍ ഒളിംപിക്‌സിന് രണ്ടു ടീമിനെ അയക്കാല്‍ ആലോചിച്ചിരുന്നു. പെയ്‌സിനൊപ്പം യുവതാരത്തെ കളിപ്പിക്കാനായിരുന്നു അസോസിയേഷന്റെ ആലോചന. 

പെയ്‌സിന്റെ കത്തിനെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ഒളിംപിക്‌സ് ടീം തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. നാളെയാണ് ടീമിനെ തെരഞ്ഞെടുക്കേണ്ട അവസാന ദിവസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക