Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം

ജോസ്‌ മാളേയ്‌ക്കല്‍ Published on 20 June, 2012
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
ഫിലാഡല്‍ഫിയ: ക്രൈസ്റ്റ്‌ സി. എസ്‌. ഐ ചര്‍ച്ച്‌ പാസ്റ്റര്‍ റവ. സന്തോഷ്‌ മാത്യു ചെയര്‍മാനായി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ ഭരണസമിതി നിലവില്‍ വന്നു. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ റവ. ഫാ. ജോസ്‌ ദാനിയേല്‍ പെയിറ്റേലിന്റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 22 നു കൂടിയ പൊതുയോഗമാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. റവ. റോയി ഗീവര്‍ഗീസ്‌ (ക്രിസ്റ്റോസ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌, കോ. ചെയര്‍മാന്‍), ലൈല അലക്‌സ്‌ (സെക്രട്ടറി), ജീമോന്‍ ജോര്‍ജ്‌ (ജോ. സെക്രട്ടറി), വിന്‍സന്റ്‌ ഇമ്മാനുവല്‍ (ട്രഷറര്‍) എന്നിവരാണു എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍.

വിവിധ കമ്മിറ്റികളുടെ ചെയര്‍പേര്‍സണ്‍മാരായി റവ. ഫാ. എം. കെ. കുര്യാക്കോസ്‌ (റലിജിയസ്‌ ആക്‌റ്റിവിറ്റീസ്‌), ഡോ. കുര്യന്‍ മത്തായി (കള്‍ച്ചറല്‍), സന്തോഷ്‌ എബ്രാഹം (ഫണ്ട്‌ റെയ്‌സിംഗ്‌/ചാരിറ്റി), ദാനിയേല്‍ തോമസ്‌ (പബ്ലിസിറ്റി & സുവനീര്‍), ജസി ഐപ്‌, സൂസന്‍ സാബു (വിമന്‍സ്‌ ഫോറം), ജോബി ജോണ്‍ (യൂത്ത്‌ അഫയേര്‍സ്‌), സാബു മാത്യു (കൊയര്‍) എന്നിവരും ആഡിറ്റര്‍മാരായി എബ്രാഹം കുന്നേല്‍, വര്‍ഗീസ്‌ എബ്രാഹം എന്നിവരും ചുമതലയേറ്റു.

1987 ല്‍ ഏകദേശം 600 കൂടുംബങ്ങളുള്ള 10 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന്‌ ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യുമെനിക്കല്‍ പ്രസ്ഥാനം പടിപടിയായി വളര്‍ന്നു 19 ഇടവകകളും, 6000 ല്‍ പരം കുടുംബങ്ങളും ആയി മാറി. ക്രൈസ്‌തവസ്‌നേഹം വര്‍ധിപ്പിക്കുക, അംഗങ്ങള്‍ തമ്മില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ത്തോമ്മാ, റോമന്‍ കാത്തലിക്‌, ഓര്‍ത്തഡോക്‌സ്‌, ജാക്കോബൈറ്റ്‌, സി എസ്‌ ഐ, ഇവാന്‍ജലിക്കല്‍ എന്നി ക്രിസ്റ്റ്യന്‍ സമുദായങ്ങളിലെ ക്രാന്തദര്‍ശികളായ ഒരു പറ്റം വൈദികരും അല്‍മായരും ഒത്തുചേര്‍ന്ന്‌ ആരംഭിച്ചതാണു ഈ പ്രസ്ഥാനം. ഓരോ സമുദായത്തിന്റേയും വ്യത്യസ്‌ത ആചാരാനുഷ്‌ഠാനങ്ങള്‍ ആദരിച്ചുകൊണ്ട്‌ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി എക}മെനിക്കല്‍ കൂട്ടായ്‌മ സമൂഹത്തിനു, വിശേഷിച്ച്‌, യുവജനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന സംഭാവനകള്‍ വളരെ വിലപ്പെട്ടതാണു.

ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍ താഴെ വിവരിക്കുന്നു. സംയുക്ത ക്രിസ്റ്റ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 8 ശനിയാഴ്‌ച്ചയായിരിക്കും നടത്തുക. എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20 നും, യുവജനധ്യാനം നവംബര്‍ 10 നും, വനിതാസമ്മേളനം സെപ്‌റ്റംബര്‍ 29 നും നടത്തും.

സെപ്‌റ്റംബര്‍ 9 എക്യുമെനിക്കല്‍ദിനമായി എല്ലാ ഇടവകകളിലും ആചരിക്കും. അന്നേദിവസം ഒരു പാരിഷില്‍ നിന്നുള്ള അംഗങ്ങള്‍ സമീപത്തുള്ള മറ്റൊരു ഇടവകസമൂഹത്തെ സമ്പഅശിച്ചു പരസ്‌പരസ്‌നേഹം പങ്കുവയ്‌കുകയും, എക്യൂമെനിക്കല്‍ പരിപാടികളെക്കുറിച്ചുള്ള അവബോധം ഉളവാക്കാനു
പകരിക്കുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യും.
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക