Image

ജി.വൈ.എഫ്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ അറ്റ്‌ലാന്റായില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 20 June, 2012
ജി.വൈ.എഫ്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ അറ്റ്‌ലാന്റായില്‍
അറ്റ്‌ലാന്റാ: ജോര്‍ജിയാ യൂത്ത്‌ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്‌ അറ്റ്‌ലാന്റായിലെ യുവജനങ്ങള്‍ ഒരുങ്ങിയതായി സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ 23-ാം തിയതി ശനിയാഴ്‌ച്ച രാവിലെ 8:00 മണിക്ക്‌ ലോറന്‍സ്‌വില്ലില്‍ റോഡ്‌സ്‌ ജോര്‍ഡന്‍ ജിംമ്‌, 100 ഈസ്റ്റ്‌ ക്രോഗന്‍ സ്‌ട്രീറ്റ്‌, ലോറന്‍സ്‌ വില്‍, ജോര്‍ജിയ 30046 വെച്ച്‌ പ്രസിഡന്റ്‌ ജേവി ജോര്‍ജ്‌ ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും.

ജോര്‍ജിയ, ടെനിസി, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 7 ടീമുകളാണ്‌ മത്സരത്തില്‍ പോരാടുവാന്‍ തയ്യാറായിരിക്കുന്നതെന്ന്‌ കോര്‍ഡിനേറ്റര്‍ റോണി ശാമുവേല്‍ ആര്യപ്പള്ളില്‍ അറിയിച്ചു.
വിജയികള്‍ക്ക്‌ ട്രോഫി നല്‌കുന്നതായിരിക്കുമെന്ന്‌ സെക്രട്ടറി കാല്‍വിന്‍ ചാക്കോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേവി ജോര്‍ജ്‌: 678.230.4369, റോണി ആര്യപ്പള്ളില്‍: 678.463.1429, കാല്‍വിന്‍ ചാക്കോ: 678.557.3261.
ജി.വൈ.എഫ്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ അറ്റ്‌ലാന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക