Image

കല്ലറ സംഗമം ജൂലൈ 15-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2012
കല്ലറ സംഗമം ജൂലൈ 15-ന്‌
ഷിക്കാഗോ: കല്ലറ നിവാസികളുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക്‌ ജൂലൈ 15-ന്‌ നടത്തും. ഡെസ്‌പ്ലെയിന്‍സില്‍ ഗോള്‍ഫ്‌ റോഡും ഈസ്റ്റ്‌ റിവര്‍ റോഡും ചേരുന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ബിഗ്‌ബെന്റ്‌ ഫോറസ്റ്റ്‌ റിസേര്‍വ്‌ പിക്‌നിക്ക്‌ സെന്ററില്‍ വെച്ചാണ്‌ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ഒരുക്കുന്നത്‌.

കല്ലറ നിവാസികള്‍ക്കെല്ലാം ഒത്തുചേരുവാനും സൗഹൃദം പങ്കുവെയ്‌ക്കുന്നതിനും ഉതകുന്ന ഈ അവസരത്തില്‍ എല്ലാ കല്ലറ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന്‌ പിക്‌നിക്ക്‌ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ആരംഭിക്കുന്ന പിക്‌നിക്കില്‍ എല്ലാവര്‍ക്കും അനുയോജ്യമായ ഒട്ടനവധി കായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പിക്‌നിക്ക്‌ കമ്മിറ്റി അംഗങ്ങളായ ജോസ്‌ മണക്കാട്ട്‌ (847 830 4128), തമ്പി വിരുത്തിക്കുളങ്ങര (847 372 3589), ഫിലിപ്പ്‌ പുത്തന്‍പുരയില്‍ (773 405 5954), റ്റോമി എടത്തില്‍ (847 414 6757), സോണി കണ്ണാരത്തില്‍ (847 454 4599) എന്നിവരുമായി ബന്ധപ്പെടുക. ജോസ്‌ മണക്കാട്ട്‌ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക