Image

ഒരുമ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ്‌ `സെയിന്റ്‌സ്‌' ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2012
ഒരുമ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ്‌ `സെയിന്റ്‌സ്‌' ജേതാക്കള്‍
ലോസാഞ്ചലസ്‌: ഒരുമ കാലിഫോര്‍ണിയ ബാസ്‌കറ്റ്‌ബോള്‍ സീസണ്‍ 2 മത്സരങ്ങള്‍ സമാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എട്ടു ടീമുകള്‍ മത്സരിച്ചു. ആദ്യന്തം ഉദ്വേഗവും ആവേശവും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ `മല്ലുതണ്ടര്‍' ടീമിനെ 41- 37 സ്‌കോറിന്‌ പരാജയപ്പെടുത്തി `സെയിന്റ്‌സ്‌' വിജയികളായി. നേരെത്തെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ `സെയിന്റ്‌സ്‌' എസ്‌. ജി. സിയെയും `മല്ലുതണ്ടര്‍' `ലേസര്‍ ഗോഡ്‌സ്‌'നെയും പരാജയപ്പെടുത്തിയിരുന്നു.

ഒരുമ ജൂനിയര്‍ ലീഗ്‌ മത്സരങ്ങളില്‍ സെന്റ്‌ തോമസ്‌ സെയിന്റ്‌സ്‌ ജേതാക്കളായി. ഒരു സീനിയര്‍ മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ ജൂനിയര്‍ ഫൈനല്‍ മത്സരത്തില്‍ സെന്റ്‌ തോമസ്‌ സെയിന്റ്‌സ്‌ വിറ്റിയര്‍ `ഹീറ്റ്‌സ്‌' നെ 17 14 സ്‌കോറിന്‌ തോല്‍പ്പിച്ച്‌ ഒരുമ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ കിരീടം സ്വന്തമാക്കി.

ബ്യൂണപാര്‍ക്ക്‌ ജൂനിയര്‍ ഹൈസ്‌കൂള്‍ ജിമ്മിലും ബ്രിയ സിറ്റി ഹാള്‍ ജിമ്മിലുമായി നടന്ന മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന്‌ മലയാളി കുടുംബങ്ങളാണ്‌ എത്തിച്ചേര്‍ന്നത്‌. കുടുംബങ്ങളുടെ ഈ സജീവ സാന്നിധ്യം മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്കു പ്രചോദനം നല്‍കുന്നതായി ഒരുമയുടെ പ്രസിഡന്റ്‌ ശ്രീ. കുരുവിള എബ്രഹാം അഭിപ്രായപ്പെട്ടു.
ഒരുമ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ്‌ `സെയിന്റ്‌സ്‌' ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക