Image

എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2012
എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഷിക്കാഗോയില്‍
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 21-ന്‌ ഉച്ചകഴിഞ്ഞ്‌ 1.30-ന്‌ നടത്തുന്നു.

ഇറ്റാസ്‌കാ പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ട്‌ ജിംനേഷ്യത്തിലാണ്‌ (350 E Irving Park Rd, Itasca, IL 60143) ടൂര്‍ണമെന്റ്‌ അരങ്ങേറുന്നത്‌.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായുള്ള വിവിധ സഭകളില്‍ നിന്നും രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15- ആണ്‌.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക്‌ യഥാക്രമം ബഞ്ചമിന്‍ തോമസ്‌, രഞ്‌ജന്‍ ഏബ്രഹാം എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്ന എവര്‍റോളിംഗ്‌ ട്രോഫികളും, കൂടാതെ ബെസ്റ്റ്‌ ഒഫന്‍സ്‌, ബെസ്റ്റ്‌ ഡിഫന്‍സ്‌, എം.വി.പി എന്നിവര്‍ക്കുള്ള പ്രത്യേക ട്രോഫികളും, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീം അംഗങ്ങള്‍ക്ക്‌ വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതാണ്‌.

കഴിഞ്ഞവര്‍ഷം നടന്ന പ്രഥമ ടൂര്‍ണമെന്റില്‍ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഒന്നാം സ്ഥാനവും, ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ രണ്ടാം സ്ഥാനവും നേടിയിരുന്നു.

കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, സി.എസ്‌.ഐ തുടങ്ങിയ എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയാണ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. ദിലീഷ്‌ ഏലിയാസ്‌ (773 546 8700), രഞ്‌ജന്‍ ഏബ്രഹാം (847 287 0661), സാജന്‍ തോമസ്‌ (708 829 0661), പ്രിന്‍സ്‌ തോമസ്‌ (847 882 6898). വെബ്‌സൈറ്റ്‌: http://ecumenicalchurcheschicago.org
എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക