Image

`ഹോപ്പ്‌ ഫോര്‍ ടൊറന്റോ' ജൂണ്‍ 22 മുതല്‍, ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2012
`ഹോപ്പ്‌ ഫോര്‍ ടൊറന്റോ' ജൂണ്‍ 22 മുതല്‍, ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു
ടൊറന്റോ: `ഹൗസ്‌ ഓഫ്‌ ഹോപ്പി'ന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 22 മുതല്‍ ടൊറന്റോയില്‍ നടക്കുന്ന `ഹോപ്പ്‌ ഫോര്‍ ടൊറന്റോ' റിവൈവല്‍ മീറ്റിംഗില്‍, കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളിലൊന്നായ കൊച്ചി `ബ്ലെസിംഗ്‌ സെന്ററിന്റെ' സ്ഥാപകനും, സീനിയര്‍ പാസ്റ്ററുമായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും പ്രസംഗിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജൂണ്‍ 22, 24 (വെള്ളി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 7-ന്‌ 363 Howden Boulevard, Brampton, Ontari-യോയിലും, ജൂണ്‍ 23,24 (ശനി, ഞായര്‍) രാവിലെ 10-നും, ശനി വൈകിട്ട്‌ 7-നും House of Hope, 5484, Tomken Road, Mississiauga-യിലുമാണ്‌ മീറ്റിംഗ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

ഡാളസ്‌, ഫിലാഡല്‍ഫിയ പട്ടണങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്കുശേഷമാണ്‌ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും കാനഡയില്‍ എത്തുന്നത്‌. ജാതി,മത,സഭാ വ്യത്യാസമില്ലാതെ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 647 896 3347, 905 872 7406, 647 391 0492. www.themasterministries.org, www.blessingtoday.tv
`ഹോപ്പ്‌ ഫോര്‍ ടൊറന്റോ' ജൂണ്‍ 22 മുതല്‍, ബ്ര. ഡാമിയന്‍ പ്രസംഗിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക